തുടര്‍ന്ന് കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. ‘രോഗികളും കുട്ടികളും ഉള്‍പ്പെടെ കാല്‍നടയായി പോകുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയാണ് പലരും വണ്ടിയോടിക്കുന്നത്. നടപ്പാതകളുടെ ടൈല്‍സ് മുഴുവന്‍ ഇളകി. അധികമാരും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരെ സര്‍ക്കാരും അധികാരികളും കാണും. ശാശ്വതപരിഹാരം കാണണം’, എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാന്‍ ആപ്പ് നിലവിലുണ്ടെന്നും ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പിഴ ഈടാക്കുമെന്നും എല്ലാവരും ഉപയോഗിക്കണമെന്നും മന്ത്രി മറുപടി പറഞ്ഞെങ്കിലും അതിലൂടെ സര്‍ക്കാര്‍ ഫണ്ടല്ലേ ആകുള്ളൂ, നടപടിയാകില്ലല്ലോ, എന്നായിരുന്നു പ്രഭാവതിയമ്മയുടെ ചോദ്യം.