പതിനെട്ടുകാരിയ്ക്ക് ജീവൻ നഷ്ടമായത് പിതാവിനെ തടയാൻ ശ്രമിക്കുന്നതിനിടെ; പ്രതി ആദ്യം വെട്ടിയത്..


കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തിനിടെയുണ്ടായ സംഘർഷത്തിനിടെ.18കാരി മറിയം ജുമൈലയാണ് പിതാവിൻറെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം. ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മർ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയൽവാസികൾ പറയുന്നു.

أحدث أقدم