കോട്ടയം : പാമ്പാടി മെഡിസെൻ പോളിക്ലിനിക്കും ക്രോസ് റോഡ്സ് സ്ക്കൂളും സംയുക്തമായി ഡോക്ടർ ജിതിൽ പിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവത്ക്കരണ ക്ലാസിലും, ഫസ്റ്റ് എയ്ഡ് സി പി ആർ ട്രെയിനിങ്ങിലും നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക ,അപകട സന്ധികളിൽ രക്ഷാമാർഗ്ഗം ഉടനടി നൽകാനുള്ള പരിശീലനം തുടങ്ങിയവ ക്ലാസ്സിന് മികവേകി
തുടർന്നും സമാനമായരീതിയിൽ വിവിധ സ്ക്കുളുകളിൽ ക്ലാസ്സുകൾ നടത്തുന്നതാണെന്നും ,പാമ്പാടി മെഡിസെൻ പോളിക്ലിനിക് മാനേജ്മെന്റ് അറിയിച്ചു
പാമ്പാടിക്ക് അഭിമാനമായി മാറി കൊണ്ടിരിക്കുന്ന മെസിസെൻ പോളിക്ലിനിക്കിൽ നാളെ മുതൽ പ്രശസ്ത പീഡിയാട്രിഷൻ ഡോ. ലാലി അബ്രാഹാം ചാർജെടുക്കുന്നതാണെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു