ചിത്ര ശലഭങ്ങളായി പാമ്പാടിയിൽ ഭിന്ന ശേഷിക്കാർ




കോട്ടയം പാമ്പാടി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലാമേളയിൽ അവർക്കൊപ്പം     ആടിയും പാടിയും മാതാ പിതാക്കളും അംഗൻവാടി പ്രവർത്തകരും പഞ്ചായത്ത്‌ ഭരണ സമിതിയംഗങ്ങളും. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി തര്യന്റെ അ ധ്യക്ഷതയിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ കലാ മേളയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ഉത്ഘാടനം ചെയ്തു. സെന്റ് ജോൺ ഓഫ് ഗോഡ് ഡയറക്ടർ ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി  അധ്യക്ഷൻ രെഞ്ചു കെ രാജു,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്,അച്ചാമ്മ തോമസ്, പ്രവീൺ പ്രസാദ്,ഷീല കുര്യൻ,ഇ എ കുര്യാക്കോസ്, സൂസമ്മ കുരുവിള, സാറാമ്മ ജോൺ, വിദ്യ വിനോദ്, ജോമോൾ ചാക്കോ, ഐ സി ഡി എസ് സൂപ്പർവൈസർ സുമ വർഗീസ്, രാധാമണി റ്റി ജി എന്നിവർ പ്രസംഗിച്ചു. മേളയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.

أحدث أقدم