110 സീറ്റ് നേടും; ഇടതുസർക്കാർ മൂന്നാം ടേമിലേക്ക്; അഞ്ച് ആൾ പോയാൽ പ്രശ്‌നമല്ല





കണ്ണൂർ : ഇടതുമുന്നണി മൂന്നാം തവണയും കേരളത്തിൽ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 110 സീറ്റാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന സതീശൻ മറുപടി അർഹിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. നവകേരളത്തിന്റെ വികസന പ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു

മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാൻ പോകുകയാണ്. ആ ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്. യുഡിഎഫിലെ പടലപിണക്കങ്ങൾ തുടരുകയാണ്. എല്ലാവികസന പ്രവർത്തനത്തെയും പൂർണമായി തള്ളിപ്പറഞ്ഞവരാണ് അവർ. അവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക കേരളത്തിന്റെ വികസനപ്രവർത്തത്തനത്തിൽ ഒരു പങ്കുവഹിക്കാനായിട്ടില്ലെന്നതാണ്. കേരളത്തിന്റെ മുന്നേറ്റത്തെപ്പറ്റി ഒരുവിമർശനവും ഉന്നയിക്കാൻ അവർക്ക് ആയിട്ടില്ല. അതായിരിക്കും ജനവിധിയിൽ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കുന്ന തിരിച്ചടി. കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് പറഞ്ഞത് ജനങ്ങൾക്ക് അനുഭവവേദ്യമായെന്നും ഗോവിന്ദൻ പറഞ്ഞു.
Previous Post Next Post