
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പാക്കാനുള്ള തീരുമാനമാണ് ഇത്തവണത്തെ പട്ടികയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിവച്ചത്. ഇതിന്റെ ഭാഗമായി ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇക്കുറി മത്സരിക്കാനാകില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ഇ.എസ്. ജയലാൽ, പി.എസ്. സുപാൽ, വി. ശശി എന്നിവരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
അതേസമയം, പാർട്ടിയിലെ നാല് മന്ത്രിമാർക്കും വീണ്ടും തങ്ങളുടെ നിലവിലെ മണ്ഡലങ്ങളിൽ നിന്ന് തന്നെ മത്സരിക്കാൻ അവസരം നൽകിയിട്ടുണ്ട്. സ്ഥാനാർഥി പട്ടികയിലെ ഈ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് ഇടയാക്കുമെന്നാണ് സൂചന.
സാധ്യത പട്ടിക
1 – നെടുമങ്ങാട് – ജി.ആർ. അനിൽ
2 – ചിറയിൻകീഴ് – മനോജ് ബി. ഇടമന
3 – ചാത്തന്നൂർ – ആർ. രാജേന്ദ്രൻ/ ആർ. സജിലാൽ
4- പുനലൂർ – സാം കെ. ഡാനിയേൽ
5 – ചടയമംഗലം – ജെ. ചിഞ്ചുറാണി
6 – കരുനാഗപ്പള്ളി – എം.എസ്. താര
7 – അടൂർ – സി.എ. അരുൺകുമാർ
8 – ഹരിപ്പാട് – ടി.ടി. ജിസ്‌മോൻ
9 – ചേർത്തല – പി. പ്രസാദ്
10- വൈക്കം – പി. പ്രദീപ്/ സി.കെ. ആശ
11 – പീരുമേട് – കെ. സലീംകുമാർ
12 – പറവൂർ – എൻ.അരുൺ/ കെ.കെ. അഷ്‌റഫ് / പൊതുസ്വതന്ത്രൻ
13 – മൂവാറ്റുപുഴ – എൻ അരുൺ / എൽദോ എബ്രഹാം
14 – ത്യശ്ശൂർ – പി. ബാലചന്ദ്രൻ
15 – ഒല്ലൂർ – കെ. രാജൻ
16 – നാട്ടിക – സി.സി. മുകുന്ദൻ
17 – കൈപ്പമംഗലം – ഇ.ടി. ടൈസൺ
18 – കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ
19 – മണ്ണാർകാട് – കെ.പി. സുരേഷ് രാജ്
20 – പട്ടാമ്പി – മുഹമ്മദ് മുഹ്‌സിൻ
21 – എറനാട് – പൊതുസ്വതന്ത്രൻ
22 – തിരൂരങ്ങാടി – നിയാസ് പുളിക്കലകത്ത്
23 – മഞ്ചേരി – അജിത് കൊളാടി
24 – നാദാപുരം – പി. വസന്തം
25 – കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ