
ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് വഴിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് എത്തിയത്. ശബരിമലയിലെ ശാന്തിക്കാരും ജീവനക്കാരുടെയും പേരിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള മണ്ഡല മകരവിളക്ക് കാലഘട്ടത്തിലാണ് 20 കോടിയിലേറെ പണം സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ എത്തിയത്. എസ് ബി ഐയുടെ സന്നിധാനം ബ്രാഞ്ചിൽ 1667 ഇടപാടുകളിലൂടെ 8 കോടിയിൽ അധികം രൂപയുടെ നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തെ ധനലക്ഷ്‍മി ബാങ്കിന്റെ ബ്രാഞ്ചിൽ 948 ഇടപാടുകളിലൂടെ 11.5 കോടി രൂപയും നിക്ഷേപമായി എത്തി.