കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധര്‍മ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നല്‍കിയെന്ന കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു നരബലി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും. കാലടി മറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിന്‍ (49) തിരോധാനക്കേസില്‍ 12ന് വിചാരണ തുടങ്ങും.