കടുത്ത എതിർപ്പിനെ തുടർന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കച്ചേരി രമേശന്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. നേരത്ത നഗരസഭാ കൗണ്‍സിലറായ നേതാവാണ് രമേശന്‍.പയ്യന്നൂരില്‍ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അങ്ങനെയൊരിടത്ത് സിപിഎമ്മുമായി പിണങ്ങി എത്തുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നു പ്രാദേശിക നേതൃത്വം വിമര്‍ശനമുന്നയിക്കുന്നു. പയ്യന്നൂര്‍ സീറ്റില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വേണം. അത്തരമൊരാള്‍ തന്നെ മത്സരിക്കണമെന്ന കടുത്ത നിലപാടിലാണ് പ്രാദേശിക നേതൃത്വം.