തൃശൂര്‍ ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി




തൃശൂര്‍ ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ മസ്ജിദില്‍ ഒരുക്കിയ നോമ്പുതുറയില്‍ മുസ്ലീം പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കൊപ്പവും സുരേഷ് ഗോപി പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റും നോമ്പുതുറയില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷവും സുരേഷ് ഗോപി ഇവിടെ നോമ്പുതുറയില്‍ പങ്കെടുത്തിട്ടുണ്ട്. ഇമാം ഇബ്രാഹിം ഫലാഹി യുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ നോമ്പുതുറ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ വേദി പരസ്പര സ്‌നേഹവും ഒരുമയും പങ്കിടുന്ന വലിയ വേദിയായി. 500 പേരോളം പരിപാടിയില്‍ പങ്കെടുത്തു.
Previous Post Next Post