കഴിഞ്ഞ വര്‍ഷവും സുരേഷ് ഗോപി ഇവിടെ നോമ്പുതുറയില്‍ പങ്കെടുത്തിട്ടുണ്ട്. ഇമാം ഇബ്രാഹിം ഫലാഹി യുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ നോമ്പുതുറ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ വേദി പരസ്പര സ്‌നേഹവും ഒരുമയും പങ്കിടുന്ന വലിയ വേദിയായി. 500 പേരോളം പരിപാടിയില്‍ പങ്കെടുത്തു.