
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ കൊല്ലം തുറമുഖത്ത് വിദേശ കപ്പൽ നങ്കൂരമിട്ടു. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന ഒരു ഓഫ്‌ഷോർ സപ്ലൈ വെസലാണ് തുറമുഖത്ത് എത്തിയത്.
സൗദി അറേബ്യൻ തീരത്തേക്ക് മുന്നേറാൻ കഴിയാത്ത സാഹചര്യം നിലനിന്നതിനെ തുടർന്ന്, കൊല്ലം തുറമുഖത്ത് താൽക്കാലികമായി നങ്കൂരമിടാൻ കപ്പൽ അധികൃതർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച്, ഇത് ചരക്ക് കപ്പൽ അല്ല ഒരു ചെറു ഓഫ്‌ഷോർ സപ്ലൈ കപ്പലാണ്. സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നത് വരെ കപ്പൽ കൊല്ലം തുറമുഖത്തുതന്നെ തുടരാനാണ് സാധ്യത.
പശ്ചിമേഷ്യയിലെ സംഘർഷം അന്താരാഷ്ട്ര കടൽഗതാഗതത്തിലും സ്വാധീനം ചെലുത്തുന്നുവെന്നതിന് ഈ സംഭവം ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.