വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്. ചുരം ഇറങ്ങിവരുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസ് ഇടിച്ചു തെറിച്ച പ്രകാശന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നില പരിതാപകരമായതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.