യുദ്ധം മുറുകുന്നു… ഫുജൈറയിൽ ഡ്രോൺ ആക്രമണം… ഇറാനെ തകർക്കാൻ യുഎസ് നീക്കം… തിരിച്ചടിക്കുമെന്ന് ഇറാൻ




        

വാഷിങ്ടൻ: യുഎഇയിൽ ഇറാൻ ആക്രമണം. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലാണ്  ആക്രമണം. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരിക്കില്ല. തീ നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു.

പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര. പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ, ഇറാന്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം. മറീനുകൾ കരയിലും കടലിലും പോരാടാൻ വൈദഗ്ധ്യമുള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം’ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. സൈനിക ശേഷി അമേരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് സൈനിക വിദഗ്ധരുടെ നിരീക്ഷണം. 

أحدث أقدم