അതിനിടെ ഇറാന്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് സൗദി അറേബ്യ. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമത്താവളം ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇവയെന്നും സൗദി പ്രതിരോധ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഇറാന്ഡറെ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ഇറാനെതിരെ യുഎസ് കനത്ത തിരിച്ചടി നല്‍കുകയാണെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം 90 ശതമാനം കുറഞ്ഞുവെന്നും ഡ്രോണ്‍ ആക്രമണത്തില്‍ 83 ശതമാനം കുറവുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഇറാന്‍ നേവിക്കെതിരെയുള്ള ആക്രമണം അമേരിക്ക കൂടുതല്‍ കടുപ്പിക്കുകയാണെന്നും ഇതുവരെ ഇറാന്റെ 30 കപ്പലുകളെങ്കിലും യുഎസ് തകര്‍ത്തുവെന്നും ഡ്രോണ്‍ കാരിയര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു ണ്ടെന്നും ബ്രാഡ് കൂട്ടിച്ചേര്‍ത്തു.
പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവിധം ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ അടിത്തറ തകര്‍ക്കണമെന്നാണ് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ഭാവിയില്‍ മിസൈല്‍ ഉണ്ടാക്കാനുള്ള ശേഷി ഇറാനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.