മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ…


കൊല്ലം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. മാർച്ച് അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ശാസ്താംകോട്ട പതാരം 721 നമ്പർ സർവീസ് സഹകരണ ബാങ്കിലാണ് സ്വർണ്ണം ആണെന്ന് പറഞ്ഞു മുക്കുപണ്ടം പണയം വെച്ചത്.

15 ലക്ഷം രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് തട്ടിയത്. 130 .198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാണ് ദിലീപ് കുമാർ പണയം വെച്ചത്. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതരുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്

أحدث أقدم