രണ്ടാം ക്ലാസുകാരിയുടെ പിറകെ ഓടി തെരുവുനായക്കൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്




കണ്ണൂർ: പാനൂർ ചെണ്ടയാട് മാവിലേരിയിൽ വിദ്യാർത്ഥിനിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നായ്ക്കൂട്ടം പിന്നാലെ എത്തിയത്.


മാവിലേരി തവക്കൽ ഹൗസിൽ നാസറിന്റെ മകൾ ആയിഷ ഫർഹയാണ് തെരുവുനായ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി അണിഞ്ഞിരുന്ന യൂണിഫോം വസ്ത്രങ്ങൾ നായ്ക്കൂട്ടം കടിച്ചു കീറി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

أحدث أقدم