
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 13 നാൾ. പ്രചാരണ ആവേശം കൊട്ടിക്കയറുകയാണ് നാടിന്റെ മുക്കിലും മൂലയിലും. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും അതിനിടെയാണ് കോൺഗ്രസ് താര പ്രചാരകരെ പ്രഖ്യാപിച്ചിരിക്കുന്നത്.
മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാണ് താരപ്രചാരകർ. കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവറം കേരളത്തിൽ നിന്നുള്ള താരപ്രചാരക പട്ടികയിൽ ഉണ്ട്. 40 ഓളം താര പ്രചാരകരാണ് ഉള്ളത്. സീറ്റ് ലഭിക്കാതിരുന്ന ജോസഫ് വാഴക്കനും അലോഷ്യസ് സേവ്യറും താര പ്രചാരകരാകും. ദീപ്തി മേരി വർഗീസും ഷമാ മുഹമ്മദും
എ കെ ആന്റണി, ശശി തരൂർ, വി ഡി സതീശൻ , കെ സുധാകരൻ, അടൂർ പ്രകാശ്, എം എം ഹസൻ, കെ മുരളീധരൻ, എം എം ഹസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരും പട്ടികയിൽ ഉണ്ട്.