തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട പരട്ട അരുണ്‍ പിടിയില്‍….


തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ട പിടിയില്‍. വധശ്രമക്കേസിലാണ് കുപ്രസിദ്ധ ഗുണ്ടയായ ‘പരട്ട അരുണ്‍’ പിടിയിലായത്. പേട്ട പൊലീസാണ് കണ്ണമ്മൂല സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തത്. കണ്ണമ്മൂല സ്വദേശി ശിവന്‍ ജി നായരെ വധിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ അരുണിനെതിരെ ശിവന്‍ മുമ്പ് പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നുള്ള വൈരാഗ്യം മൂലമാണ് ശിവനെ വധിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ പേട്ട സ്റ്റേഷനില്‍ മറ്റൊരു കൊലപാതക കേസ് നിലവിലുണ്ട്. മെഡിക്കല്‍ കോളേജ്, വഞ്ചിയൂര്‍ സ്റ്റേഷനുകളിലായി 25ഓളം കേസുകളില്‍ പ്രതിയാണ് പരട്ട അരുണ്‍.

أحدث أقدم