ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളില്‍ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്.ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ ഖമനെയി കൊല്ലപ്പെട്ടത്.അതേസമയം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുകയാണ്. അഞ്ചാം ദിനവും ഇറാന്‍ പ്രത്യാക്രമണം തുടരുന്നതോടെ ഗള്‍ഫ് മേഖല ആശങ്കയിലാണ്. എന്നാല്‍ ഖമനെയിയുടെ പിൻഗാമിയായി ആരെ തീരുമാനിച്ചാലും വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ലബനോനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.