നിയോജക മണ്ഡലത്തിലെ ഏക മുസ്ലിം ദേവാലയമായ പാമ്പാടി മസ്ജിദുൽ മുബാറക്കിൽ ചെറിയപെരുന്നാൾ ആശംസകളുമായി ചാണ്ടി ഉമ്മൻ എത്തി





പാമ്പാടി : നിയോജക മണ്ഡലത്തിലെ ഏക മുസ്ലിം ദേവാലയമായ പാമ്പാടി മസ്ജിദിൽ രാവിലെ പള്ളി പിരിയുന്നതിനു മുൻപേ അഡ്വ. ചാണ്ടി ഉമ്മൻ എത്തിച്ചേർന്നു. മലയാളികൾക്ക് മലയാളത്തിലും, അതിഥി തൊഴിലാളികൾക്ക്‌ ഹിന്ദിയിലും, ബംഗാളിയിലും ഈദ് ആശംസകൾ നേർന്നു. ആശ്ലേഷിച്ചും, ഹസ്തദാനം നൽകിയും കുട്ടികൾ ഉൾപ്പടെ എല്ലാവരോടും കുശലം പറഞ്ഞ്, സെൽഫിക്കും, ഫോട്ടോക്കും നിന്നുകൊടുത്ത്, ഉസ്താദിന് പള്ളിയിലെ നേർച്ചയായ സാംബ്രാണി തിരിയും, ചെറുപഴവും നൽകി പള്ളി സമിതിക്കാരോടൊപ്പം ഫോട്ടോയും എടുത്ത് ഈന്തപ്പഴവും കഴിച്ചാണ് പോന്നത്. എതിർ സ്ഥാനാർഥി കെ. എം രാധാകൃഷ്ണനോടും ഒപ്പമുണ്ടായിരുന്ന അഡ്വ. റെജി സഖറി യായോടും കുശലം പറഞ്ഞു 


 ഉമ്മൻ ചാണ്ടി സാറിന്റെ നോമിനേഷനിൽ പോലും ഒപ്പിട്ടിരുന്ന ഗോപാല കൃഷ്ണൻ സാറിനെയും, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാ വി നായരേയും കണ്ടു. മോസം സെന്റർ, ഗുഡ് ന്യൂസ്‌ തുടങ്ങി ആതുരാലയങ്ങൾ സന്ദർശിച്ചു. മരണ വീടുകൾ സന്ദർശിച്ചു, ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. 1 മണിയോടുകൂടി മുതിർന്ന നേതാവ് എ. കെ ആന്റണിയെ കണ്ട് ആശിർവാദം വാങ്ങാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാത്രി തന്നെ തിരിച്ചെത്തും. നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ്ജി പാലക്കലോഡി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്, മണ്ഡലം പ്രസിഡന്റ്‌ കെ ആർ. ഗോപകുമാർ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ഷേർളി തര്യൻ, സെബാസ്റ്റ്യൻ ജോസഫ്, രഞ്ജു കെ രാജു, സാജു മണ്ണകത്ത്, പി. സി മാത്യു പര്യാ ത്തുകുന്നേൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
أحدث أقدم