ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി…. വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടി….


വോട്ടർപട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത്. അടൂർ ആർഡിഒയുടെതാണ് നടപടി.

പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു.

ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി.കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവിൽ ഈ മേൽവിലാസത്തിൽ താമസിക്കാരില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതുകൊണ്ടാണ് റേഷൻ കാർഡ് തന്നെ റദ്ദാക്കിയത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

Previous Post Next Post