ലീഗ് കൈവശം വെച്ചിരിക്കുന്ന കളമശേരിയിലാണ് ഇത്തവണ ഏറ്റവും വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത്. മന്ത്രി പി രാജീവിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആലോചിക്കുന്നത്. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ ലീഗിന് വേണ്ടി കളമശ്ശേരിയില്‍ നിന്ന് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രാജീവിനെതിരെ ഷിയാസിനെ നിര്‍ത്തിയാല്‍ സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ധാരണയായാല്‍ ലീഗിന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും മണ്ഡലം പകരം നല്‍കാനാണ് ആലോചന.