പൊന്തമാരപിള്ളയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഇന്നും യൂത്ത് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് സംഘടിപ്പിക്കും. കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയുള്ള ഈ വെളിപ്പെടുത്തൽ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കന്മാരും നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാണ് സാധ്യത. വിവാദം തണുപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും പൊൻതാമരപിള്ള വഴങ്ങിയിട്ടില്ല. അഴിമതിയിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ബാങ്കിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്നും മാർച്ച് നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയത്. ഇതെല്ലാം തന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പൊൻതാമരപ്പിള്ളയുടെ പ്രധാന ആരോപണം