നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് കോഫി ഹൗസുകളില് ഊണ് ഒഴിവാക്കുമെന്നാണ് റിപ്പോര്ട്ട്. ഉച്ച സമയത്ത് പകല് 12 മുതല് മൂന്നുവരെ ചായയും കോഫിയും നല്കില്ല. ചോറ് ഒഴിവാക്കിയെങ്കിലും ബിരിയാണി ലഭിക്കും, ദോശ, നെയ് റോസ്റ്റ് ഐറ്റങ്ങള് മെനുവില് നിന്നൊഴിവാക്കി. കട്ലറ്റും വടയും ലഭിക്കും. അതേസമയം സ്ഥിതി വിലയിരുത്തിയ ശേഷം മെനുവില് മാറ്റം വരുത്തുമെന്ന് ഇന്ത്യന് കോഫി ഹൗസ് മാനേജര് സേതു പറയുന്നു