രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം…ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ…


        

മേഷ് പിഷാരടിയുടെ പാലക്കാട്ടെ സ്ഥാനാർത്ഥിത്വത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പിഷാരടി കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തൻ്റെ പാലമല്ലെന്നും ഷാഫി വ്യക്തമാക്കി. മുൻപ് ഒരാളെ കുറിച്ചും ഇതുപോലെ പറഞ്ഞതായും ഇപ്പോൾ എങ്ങനെയുണ്ടെന്നും ഷാഫി ചോദിച്ചു. സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന ചോദ്യത്തിന് ഇനിയും പട്ടികകൾ വരാനുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.

أحدث أقدم