രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം.വിജയൻ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. അത് തുടർന്നും ലഭിക്കാൻ താൽപര്യപ്പെടുന്നുവെന്നും ഐഎം വിജയൻ പ്രതികരിച്ചു.