
മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തരിക്കെ കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ തങ്ങളുടെ കൂടെ നിർത്താനല്ല രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ തീരുമാനം. സെൽഫിനാൻസിംഗ് കോളേജ് ആയ യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. വൻതുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്നാണ് റിപ്പോർട്ട്. എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം.
കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ ആദ്യത്തെ യുനാനി മെഡിക്കൽ കോളജാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്റെ എം.ഡി ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയും, പ്രിൻസിപ്പാൾ ഡോ. മുജീബ് യു.വുമാണ്. ബി.യു.എം.എസ് (BUMS) കോഴ്സ് നൽകുന്ന ഈ കോളേജ് കെയുഎച്എസ് (KUHS) അഫിലിയേഷനോടും ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടും കൂടിയാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
436 ഹെൽത്ത് ഇൻസ്പെക്ടര്‍ തസ്തികള്‍
ഹെൽത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ കൂടി താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും. ഇതിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.
പി എസ് സിയില്‍ 35 തസ്തികകള്‍
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്‍റ് സെക്രട്ടറി – 1, അണ്ടര്‍ സെക്രട്ടറി – 3, സെക്ഷന്‍ ഓഫീസര്‍ – 6, അസിസ്റ്റന്റ് – 18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എഞ്ചിനിയര്‍, സിസ്റ്റം അനലിസ്റ്റ് – 1 വീതം, അസിസ്റ്റന്‍റ് ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) – 2 വീതം. ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്‍റില്‍ 52 തസ്തികകള്‍. ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്‍റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് – 18, ബെഞ്ച് ക്ലര്‍ക്ക് – 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് – 3, ക്ലര്‍ക്ക് – 23.
സ്പോര്‍ട്സ് ക്വാട്ട നിയമന നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കും