ചാണ്ടി ഉമ്മൻ്റ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്ക് നാളെ പത്താഴക്കുഴിൽ തുടക്കം





പാമ്പാടി : യു. ഡി. എഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്ക്  നാളെ (25/03/26) പത്താഴക്കുഴിയിൽ നിന്നും തുടക്കമിടുന്നു .ഉമ്മൻചാണ്ടിയും തന്റെ തെരഞ്ഞെടുപ്പ് പര്യടനങ്ങൾ എന്നും ആരംഭിച്ചിച്ചിരുന്നത്  വെള്ളൂർ പത്താഴക്കുഴിയിൽ നിന്നും ആയിരുന്നു. ചൂട് കാലാവസ്ഥ മൂലവും തെരെഞ്ഞെടുപ്പ് ചെലവ് ചുരുക്കുന്നതിന്റെയും ഭാഗമായി പര്യടനങ്ങൾ ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് 2.30 മുതൽ ആയിരിക്കും.നാളത്തെ(25/03/26)പര്യടനത്തിന്റെ ഉത്ഘാടനം മണ്ഡലം പ്രസിഡന്റ്‌ കെ ആർ. ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡി. സി.സി സെക്രട്ടറി രാധാ വി നായർ നിർവഹിക്കും.സമാപനം രാത്രി 9 ന് കുറ്റിക്കൽ പള്ളിക്കവലയിൽ.യു. ഡി. എഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
أحدث أقدم