കേരളത്തിൽ അസഹനീയമായ കാലാവസ്ഥ... ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം : കേരളത്തിൽ ചൂട് കനക്കുന്നു. സെപ്റ്റംബറിൽ സാധാരണ മഴ ലഭിക്കേണ്ട സമയത്താണ് പല ജില്ലകളിലും വേനൽക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ശരാശരിയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

 പകൽ ചൂടിനൊപ്പം പുലർച്ചെയുള്ള താപനിലയിലും ശരാശരിയേക്കാൾ രണ്ട് ഡിഗ്രിയിലേറെ വർധന രേഖപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഉയർന്നതാണ്. പല ജില്ലകളിലും ഹ്യുമിഡിറ്റി 75 മുതൽ 90 ശതമാനം വരെയെത്തിയതോടെ ചൂടിന്റെ അസ്വസ്ഥത കൂടുതൽ രൂക്ഷമാകുകയാണ്.
أحدث أقدم