എഴുപതിലധികം പേർക്ക് സമ്മാനമായി സ്വർണ നാണയം! ലക്ഷങ്ങൾ പൊടിപൊടിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌...സംഭവത്തിൽ വിജിലൻസ് വിവര ശേഖരണം നടത്തുന്നുണ്ട്



        

ബജറ്റ് ദിനത്തിൽ ജീവക്കാർക്ക് സ്വർണ സമ്മാനവുമായി പഞ്ചായത്ത് പ്രസിഡന്റ്‌. യു ഡി എഫ് ഭരിക്കുന്ന കാസർകോട് മംഗൽപ്പാടി പഞ്ചായത്തിലാണ് പൊന്നും വിലയുള്ള ബജറ്റ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ ഗോൾഡൻ അബ്‌ദുൾ റഹ്മാൻ ആണ് സർപ്രൈസ് ആയി ജീവനക്കാർക്ക് സ്വർണ നാണയം സമ്മാനമായി നൽകിയത്. ഒരു ഗ്രാം സ്വർണ നാണയമാണ് എഴുപതിലധികം പേർക്ക് നൽകിയത്. പഞ്ചായത്ത് അംഗങ്ങൾക്ക്‌ സമ്മാനമായി ടാബും നൽകി.

സമ്മാനത്തിന് മാത്രം പ്രസിഡന്റായ ഗോൾഡൻ അബ്ദുൾ റഹ്മാൻ ഏഴ് ലക്ഷം രൂപയാണ് ഉണ്ടാക്കിയത്. ജീവനക്കാർക്ക് \ജോലി ചെയ്യാനുള്ള പ്രചോദനമാണ് നൽകിയതെന്ന് ഗോൾഡൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു. താൽകാലിക ജീവനക്കാർ, അഞ്ച് മുൻ പ്രസിഡന്റുമാർ, ആസൂത്രണ സമിതിയിലെ 13 അംഗങ്ങൾ, സെക്രട്ടറി എന്നിവർക്ക് സ്വർണ നാണയങ്ങളും 24 അംഗങ്ങൾക്കും സെക്രട്ടറിക്കും ആസൂത്രണ സമിതി വൈസ് ചെയർമാനുമാണ് ടാബ് സമ്മാനമായി നൽകിയത്. ഭരണ സമിതിയിൽ 19 മുസ്ലിം ലീഗ്, 3 ബിജെപി, 2 സിപിഎം അംഗങ്ങൾ ആണ് ഉള്ളത്. അതേസമയം, സംഭവത്തിൽ വിജിലൻസ് വിവര ശേഖരണം നടത്തുന്നുണ്ട്. പണം എങ്ങനെ മുടക്കിയെന്നതിലാണ് പരിശോധന

أحدث أقدم