
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയും ഇന്നലെ പുറത്തുവന്നതോടെ ഭരണം പിടിക്കുമെന്ന് ഏറെ പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. സ്ഥാനാർഥി നിർണയം വൈകിയെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെടുന്നത്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഡൽഹിയിൽ നടന്ന സ്ഥാനാർഥി നിർണായ ചർച്ച നീണ്ടത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എത്രയോ വിസ്മയങ്ങളുണ്ടായി. ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം മുതിർന്ന നേതാക്കൾ പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. നാല് സ്വാതന്ത്രരുമായി ധാരണയുണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിന്റെ കൂടെ നിൽക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി