പശ്ചിമേഷ്യൻ യുദ്ധം…താത്കാലിക ആശ്വാസം നൽകുന്ന തീരുമാനം…ശക്തമായ സമ്മർദ്ദത്തിന് ഇസ്രയേൽ കീഴടങ്ങി…





ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇറാൻ അടുത്തിടെ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആഗോള എണ്ണ വിപണിയെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഊർജ്ജ മേഖലകളെ തൽക്കാലം ഒഴിവാക്കാൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു.

അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇസ്രായേലിന്റെ ഈ പിന്മാറ്റമെന്നാണ് സൂചന. ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ്ജ സ്രോതസ്സുകൾക്ക് പകരം ഇറാൻ്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
أحدث أقدم