ആലപ്പുഴയിൽ നിന്ന് ഗോവയിലേക്ക്…. ബഡ്ജറ്റ് കീറാതെ ഗോവ കാണാം…. ആനവണ്ടിയിൽ ഒരു ആഡംബര യാത്ര


ആലപ്പുഴ: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന ഈ പാക്കേജിലേക്ക് ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതൽ 80 വയസ്സുവരെയുള്ളവർക്ക് 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് കവറേജും കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നു.

കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കാസർഗോഡ് വരെ കെഎസ്ആർടിസി ബസിലും, അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര. കേരളത്തിനകത്തെ ഭക്ഷണച്ചിലവ് യാത്രക്കാർ വഹിക്കണം. എന്നാൽ കാസർഗോഡ് മുതൽ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചിലവ് പാക്കേജിന്റെ ഭാഗമാണ്. ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജിൽ ഉൾപ്പെടുന്നു.

ഗോവയ്ക്ക് പുറമെ ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ഉടൻ സർവീസുകൾ ആരംഭിക്കും. ഇതിനായി 10 പുതിയ എസി ബസുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874. ആലപ്പുഴ ജില്ലയിൽ നിന്നുള്ള നിരക്കുകൾ, 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe).

أحدث أقدم