വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്‍ധിച്ചു. നേരത്തെ സമുദ്രത്തെ വ്യാപാരത്തിന് മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോള്‍ നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങള്‍ മാറുകയാണ്. സാഗര്‍ സങ്കൽപ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.