മാതേതരത്വ ജനാധപത്യ നിലപാടിൽ ഉറച്ച് നിന്നാണ് താൻ മത്സരിക്കുന്നത്. സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം ആര് വോട്ട് ചെയ്താലും സ്വീകരിക്കുക എന്നതാണെന്ന് വി ശിവൻകുട്ട്ി വ്യക്തമാക്കി. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ പിന്മാറി. വികസന കാര്യങ്ങളിൽ ചർച്ച നല്ലതാണ്. ഈ ചർച്ച അദേഹത്തിന് ഒരുപാട് ദോഷം ചെയ്യുമെന്നത് കണ്ടാണ് ഇപ്പോൾ ചർച്ചയിൽ നിന്ന് പിന്മാറിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു.