വികസന സംവാദത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി എന്തെന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. യുഡിഎഫ് ക്യാംപിന് ആവേശമാകാൻ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്‍റെ പര്യടനം. ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉൾപ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുൽ എന്ത് മറുപടി പറയും എന്നതാണ് ആകാംക്ഷ. പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും ഉടനെത്തും.