തിരഞ്ഞെടുപ്പിന് മുമ്പേ കോൺ​ഗ്രസിന് കഷ്ടകാലം, മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു


അസമിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസിന് വൻതിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മറ്റ് രണ്ട് എംഎൽഎമാർ റൈജോർ ദളിലേക്കും ചേക്കേറി. ബിജെപിയിൽ ചേരുന്ന മൂന്ന് എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. റാഹ എംഎൽഎ ശശികാന്ത ദാസ്, മംഗ്ലഡോയ് എംഎൽഎ ബസന്ത ദാസ്, കരിംഗഞ്ച് നോർത്ത് എംഎൽഎ കമലാക്ഷ ദേവ് പുർകയസ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവർ റൈജോർ ദളിൽ ചേർന്നു. സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാരാണ് ബിജെപി അം​ഗത്വം എടുത്തത്. ഗുവാഹത്തിയിൽ പാർട്ടി അസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവരെ സ്വീകരിച്ചു. മുൻ പിസിസി അധ്യക്ഷൻ നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു

Previous Post Next Post