ഏറ്റുമാനൂരിൽ വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടുകാരെ ആക്രമിച്ച കേസിൽ പേരുർ സ്വദേശി പിടിയിൽ





കോട്ടയം : ഏറ്റുമാനൂരിൽ വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പേരൂർ അമ്പല കോളനി ഭാഗത്ത് പടിഞ്ഞാട്ട് വീട്ടിൽ ജോസഫിന്റെ മകൻ ജിതിൻ ജോസഫി (30) നെയാണ് ഏറ്റുമാനൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

2026 ഏപ്രിൽ 27-ന് രാത്രി 9.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിച്ചേർന്ന പ്രതികൾ പരാതിക്കാരൻ്റെ വീട്ടുമുറ്റത്ത് ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. ഇതിനെ പരാതിക്കാരൻ ചോദ്യം ചെയ്തു. ഇതോടെ , പ്രതികൾ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ആയിരുന്നു.


ഒന്നും രണ്ടും പ്രതികൾ ചേർന്ന് പരാതിക്കാരനെ തലക്കടിച്ച് നിലത്ത് വീഴ്ത്തി പരിക്കേൽപ്പിച്ചു. തുടർന്ന് പരാതിക്കാരന്റെ അമ്മയെ വിറക് കമ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും തടസ്സം പിടിക്കാൻ എത്തിയ ഭാര്യയെ കൈകൊണ്ട് അടിക്കുകയും ചെയ്തു.
ഏറ്റുമാനൂർ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായ ജിതിൻ ജോസഫിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. പ്രതി മുൻപും വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, മോഷണം, ആക്രമണം, ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.

Previous Post Next Post