
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ്-ആർപിഎഫ് 8 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. സുമന്താ ദാസ്(30 വയസ്സ്) എന്നയാളാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ശരത്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ആർപിഎഫ് എഎസ്ഐ രഞ്ജിത്ത്.കെ.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്.പി, ശരത്ത്.ബി, അഷിൽദ്.പി.എസ്, ജിത്തു.പി.പി, ഇഐ&ഐബിയിലെ പ്രിവൻ്റീവ് ഓഫീസർ ദീപേഷ്, ആർപിഎഫ് ഹെഡ് കോസ്റ്റബിൾ മുഹമ്മദ് ഇല്യാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദേവദാസൻ.വി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജുബീഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനു.വി.വി, രജിൻ.എം.ഒ, സതീഷ്.പി.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കായംകുളത്ത് 7.15 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി അസ്റഫുൽ (44 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, പ്രിവൻ്റീവ് ഓഫീസർ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, വിബിൻ, ദീപു, ഇമ്മാനുവൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും 12 ഗ്രാമിലേറെ കഞ്ചാവും കണ്ടെടുത്തു