ഹോർമുസിൽ യുദ്ധഭീതി… കപ്പൽ തടഞ്ഞാൽ കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്… ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ



        

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിലടക്കം ഇറാൻ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഹോർമുസ് കടലിടുക്ക് ഭാഗം തന്നെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയത്തുള്ള മൊജ്തബ ഖമനേയി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് എണ്ണവില എത്തി നിൽക്കുന്നത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണ്. എന്നാൽ ഇറാൻ ഇസ്രയേൽ അമേരിക്ക സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം നിലച്ച രീതിയിലാണ്. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ചരക്ക് കപ്പലുകൾക്കടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഏഴ് കപ്പൽ ജീവനക്കാർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും അവകാശപ്പെട്ട ട്രംപ്, ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. പക്ഷേ കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ ഇപ്പോഴും തറപ്പിച്ച് പറയുന്നത്

أحدث أقدم