നിധി പോലെ കാക്കുന്ന മണ്ഡലം… ഗണേഷ് കുമാറിന്റെ പത്തനാപുരത്ത് ചാമക്കാലയുടെ രണ്ടാം അങ്കം


        

പത്തനാപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പത്തനാപുരത്ത് വികസനത്തിനൊപ്പം വിവാദങ്ങളും കളം പിടിച്ചിരിക്കുകയാണ്. എൽഡിഎഫിൽ ​ഘടകകക്ഷിയായ കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗം മത്സരിക്കുന്ന പത്തനാപുരത്ത് ഇത്തവണ വെല്ലുവിളികൾ ഏറെയാണ്. അതേസമയം വിവാദങ്ങളും ആയുധമാക്കി ഭരണം പിടിക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യം.

കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന നിധി പോലെയാണ് ​ഗ​ണേഷ് പത്തനാപുരം കൈപ്പിടിയിലാക്കിയിരുന്നത്. കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗ​ത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശം. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. എൽ‍‍‍‍ഡിഎഫിലെ ഘടക കക്ഷിയായി നിൽക്കുന്ന കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗം ഇത്തവണയും സിറ്റിങ് എംഎൽഎ ആയ കെ. ബി ​ഗണേഷ് കുമാറിനെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ടേം ​ഗ​ണേഷിനെതിരെ മത്സരിച്ച കോൺ​ഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ​ഗണേഷിന് കിട്ടേണ്ട ഭൂരിപക്ഷത്തില് വിള്ളൽ ഉണ്ടാക്കിയിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇത്തവണയും ആ ടിക്കറ്റ് വീണത് ചാമക്കാലക്ക് തന്നെ. മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി. വികസനവും രഷ്ട്രീയവും കൂടാതെ ​ഗണേഷിനെ വേട്ടയാടുന്ന നിരവധി ആരോപണങ്ങൾ തലത്തിൽ കിടക്കുന്നത് ​കോൺ​ഗ്രസിന് ഒരു പക്ഷേ അനുകൂലമായേക്കാം എന്നാണ് റിപ്പോർട്ട്. അതേസമയം, മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ വോട്ടാകുമെന്നാണ് ​ഗണേഷ് കരുതുന്നത്. കെ.എസ്.ആർ.ടി.സിയിൽ കൊണ്ട് വന്ന പരിഷ്ക്കാരങ്ങളും കൈമുതലാക്കാനാണ് ലക്ഷ്യമിടുന്നത്.

أحدث أقدم