വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ബൈക്ക് യാത്രക്കാരായ ആദിത്യൻ, ജൂലി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പൂർണമായും തകർന്ന കാർ ഇന്നലെ രാവിലെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത്. പിന്നാലെയായിരുന്നു തീപിടിത്തം.