പാർട്ടിക്കൊപ്പം നിന്നാൽ പി കെ ശശി,ഇല്ലെങ്കിൽ വെറും ശശി’;പുറത്താക്കൽ പടക്കംപൊട്ടിച്ച് ആഘോഷിച്ച് CPIMപ്രവർത്തകർ


        

പാർട്ടിയിൽ നിന്നും പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിപിഐഎം പ്രവർത്തകർ. മണ്ണാർക്കാടാണ് ആഹ്ലാദ പ്രകടനം നടന്നത്. പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ ആഘോഷിച്ചത്. പാർട്ടിക്കൊപ്പം നിന്നാൽ പി കെ ശശി , ഇല്ലെങ്കിൽ വെറും ശശിയെന്ന് ഡിവൈഎഫ്‌ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പരിഹസിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പി കെ ശശിയെ സിപിഐഎം പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.


Previous Post Next Post