2256ല്‍ നിന്ന് വന്ന വ്യക്തി ടൈം ട്രാവൽ സത്യമോ ?


2003 ജനുവരി 28ന് അമേരിക്കയില്‍ ആന്‍ഡ്രൂ കാള്‍സിന്‍ എന്നൊരു വ്യക്തി അറസ്റ്റിലായി. വാള്‍സ്ട്രീറ്റിലെ ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ പേരിലാണ് ഇയാളെ പിടികൂടിയത്. അദ്ദേഹം വെറും 800 ഡോളര്‍ ഉപയോഗിച്ച് 350 ദശലക്ഷം ഡോളറാക്കി, അതായത് 2,000 കോടി രൂപയാക്കി മാറ്റിയത് എല്ലാവരെയും അമ്പരപ്പിച്ചു. താന്‍ 2256ല്‍ വന്നതാണെന്നും ഏതൊക്കെ ഓഹരികള്‍ കുതിക്കുമെന്ന് തനിക്കറിയാമെന്നും ചോദ്യം ചെയ്യലില്‍ അയാള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ല. പിന്നീട് ജാമ്യത്തിലിറങ്ങി അയാള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനായി. പിന്നീട് ആരും അയാളെ കണ്ടിട്ടേയില്ല.

 ഇല്ലാത്ത രാജ്യത്ത് നിന്ന് വന്ന വ്യക്തി

 1954-ല്‍ ജപ്പാനിലെ വിമാനത്താവളത്തില്‍ വന്ന ഒരാള്‍, താന്‍ ടോര്‍ഡ് എന്ന രാജ്യത്ത് നിന്നാണ് വന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പരിശോധിച്ചപ്പോള്‍ പറഞ്ഞതെല്ലാം പൂര്‍ണ്ണമായും ശരിയാണെന്ന് തോന്നി. എന്നാല്‍ ടോര്‍ഡ് എന്നൊരു രാജ്യമില്ല എന്നതായിരുന്നു ആശ്ചര്യകരമായ കാര്യം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ലോക ഭൂപടം കാണിച്ച് അദ്ദേഹത്തിന്റെ രാജ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള ഒരു സ്ഥലത്തെക്കുറിച്ച് പറഞ്ഞു.


Previous Post Next Post