ജി സുധാകരനെ പുകഴ്ത്തി K C വേണുഗോപാൽ…


സ്ഥാനാർത്ഥി ജി സുധാകരനെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സുധാകരന്റെ രാഷ്ട്രീയ ജീവിതം സുതാര്യമാണെന്നും താൻ കെഎസ്‌യു പ്രസിഡൻ്റായിരിക്കുമ്പോൾ ആണ് സുധാകരനെ പരിചയപ്പെടുന്നതെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. അടർത്തി എടുക്കാൻ പറ്റുന്ന നേതാവല്ല ജി സുധാകരൻ. അദ്ദേഹം പച്ചയായ മനുഷ്യൻ ആണെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

സുധാകരൻ പാർട്ടി വിടുമെന്ന ചർച്ചകൾ ആറുമാസം മുന്നേ തുടങ്ങിയതാണെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഗൂഡാലോചന എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കഴിഞ്ഞ തവണ സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ പിണറായി വിജയന്റെ തീരുമാനങ്ങൾ മാത്രമേ പാർട്ടിയിൽ നടക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് മണ്ഡലം ആയിരുന്ന അമ്പലപ്പുഴ തട്ടിപ്പറിച്ച് എടുത്തത് ജി സുധാകരൻ ആണെന്നും സുധാകരനിലൂടെയാണ് സിപിഐഎം മണ്ഡലം പിടിച്ചെടുത്തതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

أحدث أقدم