ഭാരതീയ ദളിത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഡോ: ഭിം റാവു അംബേദ്കറുടെ 135 ആം ജന്മവാർഷികം ഏപ്രിൽ 14 ചൊവ്വാഴ്ച പാമ്പാടിയിൽ നടക്കും


പാമ്പാടി.: ഭാരതീയ ദളിത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഡോ: ഭിം റാവു അംബേദ്കറുടെ 
135 ആം ജന്മവാർഷികം ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 10മണിക്ക് പാമ്പാടി ഇന്ദിരാ ഭവനിൽ നടക്കും. ചാണ്ടി ഉമ്മൻ എം. എൽ. എ ഉത്ഘാടനം ചെയ്യും. കെ. പി. സി. സി. ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ജെ. പ്രസാദ് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ഡി. സി. സി. സെക്രട്ടറി മാരായ രാധാ. വി. നായർ, ബാബു. കെ. കോര, ഷേർലി തര്യൻ, ഐ.എൻ. ടി യു. സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിയൻ മാത്യു,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ മാരായ കെ. ബി. ഗിരീശൻ, കെ. കെ. രാജു,യു. ഡി. എഫ്. കൺവീനർ കുഞ്ഞു പുതുശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെജി പാലക്കലോടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജു. കെ. ഐസക്, മണ്ഡലം പ്രസിഡന്റ്‌കെ. ആർ. ഗോപകുമാർഎന്നിവർ പങ്കെടുക്കും.
أحدث أقدم