രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ അപകടത്തിൽപ്പെട്ടു… 22 വയസുകാരി മരിച്ചു


അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 22 വയസുകാരിയായ യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതിയാണ് മരിച്ചത്. സ്വാതിയുടെ പിതൃസഹോദരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജംഗ്ഷന് സമീപം ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്.

എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിതൂണിലിടിക്കുകയായിരുന്നു. ശക്തമായ ഇടിയോടെ തൂൺ ഒടിഞ്ഞുവീണു. ഓട്ടോയിലുടെ പിന്നിൽ ഇടതുവശത്ത് ഇരുന്ന സ്വാതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന സ്വാതിയുടെ ബന്ധുക്കൾക്കും ഡ്രൈവക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായത്.അമ്പലപ്പുഴ ഗവൺമെൻറ് കോളേജിൽ നിന്ന് ബിരുദം നേടിയ സ്വാതി, ആലപ്പുഴ വലിയചുടുകാടിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു.


അമ്മ: മിനിമോൾ

സഹോദരി: അനുജ (നഴ്സിങ് വിദ്യാർഥിനി)

أحدث أقدم