വാഹനാപകടത്തിൽ 24 വയസുകാരന് ദാരുണാന്ത്യം…


കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി 24 വയസുകാരന് ദാരുണാന്ത്യം. ഹോർമിസ് മാത്യു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര– പേട്ട ഭാഗത്ത് 953ാം നമ്പർ മെട്രോ തൂണിനു സമീപം വച്ചായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹോർമുസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.

മൃതദേഹം എറണാകുളം ജനറൽ‌ ആശുപത്രി മോർച്ചറിയിൽ. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകനാണ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്. സംസ്കാരം പിന്നീട്.

أحدث أقدم