റെയിൽവേ നിർമാണം നടക്കുന്ന സ്ഥലത്ത് അപകടം; 25 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക്….





തിരുവനന്തപുരം : റെയിൽവേയുടെ വികസന പ്രവർത്തനം നടക്കുന്ന ഭാഗത്ത് ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അപകടം. വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിതയ്ക്കും (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്.

റെയിൽവേ നിർമാണം നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോ നിയന്ത്രണം തെറ്റി ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ ഓട്ടോ തകർന്നു. സംഭവ സ്ഥലത്ത് ഓടി കൂടിയവരാണ് തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നിർമാണം നടക്കുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് ബാരിക്കേടോ സൂചനാ ബോർഡോ ഇല്ലാത്തതും വെളിച്ച കുറവുമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
أحدث أقدم